കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് ലാലി വിന്‍സെന്റ്‌

Posted on: October 8, 2015 10:04 pm | Last updated: October 8, 2015 at 10:04 pm
SHARE

lali vincentകൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് അഡ്വ.ലാലി വിന്‍സെന്റ്. കെപിസിസി നേതൃത്വവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.
പത്മജാ വേണുഗോപാലിനോട് മത്സരിക്കാനില്ലെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി മാറിക്കൊടുക്കുകയാണെന്ന അഭിപ്രായമില്ല. പ്രചാരണത്തിന് ഇറങ്ങുമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.
യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ലാലി വിന്‍സെന്റിനെ നേരത്തെ പരിഗണിച്ചിരുന്നു.