Connect with us

Gulf

ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുക: എ വിജയ രാഘവന്‍

Published

|

Last Updated

ജിദ്ദ: കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നില്‍ ആയിരുന്നുവെന്നും കാലത്തിനു മുന്‍പേ സഞ്ചരിച്ചതുകൊണ്ടാണ് നമ്മള്‍ ഇവിടെ എത്തിയതെന്നും അതിനുകാരണം മത നിരപേക്ഷയുടെ ഏറ്റവും കരുത്തുറ്റ ശില കേരളത്തിലായതുകൊണ്ടാണെന്നും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ .വിജയരാഘവാന്‍ പറഞ്ഞു. മത നിരപേക്ഷതയെ ഊട്ടി ഉറപ്പിക്കാന്‍ കരുത്തുറ്റ ഇടതുപക്ഷ അടിത്തറ കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിദ്ദ നവോദയ സംഘടിപ്പിച്ച “മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ ” എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം .ജനാധിപത്യ ഇന്ത്യയില്‍ മത നിരപേക്ഷ മുഖം നഷ്ടപെട്ടിരിക്കുന്നു.രാജ്യത്തിനെ അകതായാലും പുറത്തായാലും നമുക്ക് ആശങ്ക ഉളവാക്കുന്നു. ഭക്ഷണത്തെപോലും വര്‍ഗീയവല്‍ക്കരിക്കുകയാണ്. അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് നാട് ചെന്നെത്തിയിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

മതത്തിനും ജാതിക്കും അതീതം ആയ സംഘടനയാണ് എസ്എന്‍ഡിപി. എല്ലാ മലയാളിയും എസഎന്‍ ഡി പി ക്കെ ഒരു പരുക്ക് പറ്റിയാല്‍ അന്വേഷിക്കും.അതാണ് എസ് എന്‍ ഡി പി യുടെ തകര്‍ച്ച ജനം ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നവോദയ രക്ഷാധികാരി വി കെ അബ്ദുല്‍ റഊഫ് ,പ്രവാസി സംഘം മലപ്പുറം ജില്ല പ്രസിഡന്റ് കൃഷ്ണ ദാസ് എന്നിവര്‍ സംസാരിച്ചു , നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷധ വഹിച്ചു ജെനറല്‍ സെക്രടറി നവാസ് വെമ്പായം സ്വാഗതവും ഫിറോസ് മുഴുപ്പിലങ്ങാട് നന്ദിയും പറഞ്ഞു . നവോദയ കുടുംബ വേദി ഒരുക്കിയ എക്‌സലന്‍്‌സി അവാര്‍ഡ് സാറ അബ്ദുല്‍ അസീസിനും , തസ്ലീമക്കും വിജയ രാഘവന്‍ സമ്മാനിച്ചു.