മൂന്നാറില്‍ സമരം ശക്തമാക്കി തൊഴിലാളികള്‍: ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

Posted on: October 8, 2015 6:53 pm | Last updated: October 8, 2015 at 6:53 pm
SHARE

moonnarഇടുക്കി: പിഎല്‍സി ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാറില്‍ ഐക്യ ട്രേഡ് യൂനിയനും സ്ത്രീ കൂട്ടായ്മയും സമരം ശക്തമാക്കി. മൂന്നാറിലെ പതിനഞ്ച് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കാനാണ് ട്രേഡ് യൂനിയനുകളുടെ തീരുമാനം. രാവിലെ ആറിന് ആരംഭിച്ച റോഡ് ഉപരോധത്തില്‍ നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീ കൂട്ടായ്മ രാപ്പകല്‍ നിരാഹാര സമരം തുടരും. തോട്ടം തൊഴ്‌ലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും ട്രേഡ് യൂനിയന്‍ നേതാക്കളുമായാണ് ചര്‍ച്ച നടത്തുക.