അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടു: ചെന്നിത്തല

Posted on: October 8, 2015 3:24 pm | Last updated: October 9, 2015 at 2:18 pm
SHARE

Ramesh chennithala2തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപി ദീപയെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന്റെ പേരില്‍ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പിന്തുണ. അധ്യാപികയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. ബീഫ് ഫെസ്റ്റിവല്‍ ക്രമസമാധാന പ്രശ്‌നമായാല്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ റോഡ് ഉപരോധിച്ചുള്ള ചര്‍ച്ച നിര്‍ത്തിവയ്ക്കണം. റോഡ് ഉപരോധം തുടര്‍ന്നാല്‍ പൊലീസിന് ഇടപെടേണ്ടിവരും. ചൊവ്വാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കെ ഇപ്പോള്‍ സമരം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.