വെള്ളാപ്പള്ളിയുടേയും കുടുംബത്തിന്റേയും തീരുമാനം എല്ലാവരും അംഗീകരിക്കില്ല: കെ പി എ മജീദ്

Posted on: October 8, 2015 2:53 pm | Last updated: October 9, 2015 at 2:17 pm
SHARE

22-1437559765-11-1418290855-kpa-majeedമലപ്പുറം: വെള്ളാപ്പള്ളിയും കുടുംബവും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുന്നവരല്ല ഭൂരിപക്ഷം വരുന്ന ഈഴവരുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വ്യക്തമായ രാഷ്ട്രീയമുള്ളവര്‍ ഈഴവരിലുണ്ട്. പാര്‍ട്ടിയുണ്ടാക്കാനുള്ള വെള്ളാപ്പള്ളിയുടെ തീരുമാനം അവര്‍ അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ല. ആദ്യം വിശാല ഹിന്ദു പാര്‍ട്ടി എന്നു പറഞ്ഞ വെള്ളാപ്പള്ളിക്ക് പിന്നീട് മതേതര പാര്‍ട്ടി എന്ന് തിരുത്തി പറയേണ്ടിവന്നത് ഈഴവരില്‍ നിന്നുള്ള എതിര്‍പ്പുകൊണ്ടാണെന്നും മജീദ് പറഞ്ഞു.
ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.