Connect with us

Kerala

അധ്യാപികക്കെതിരായ നീക്കം ചെറുത്ത് തോല്‍പ്പിക്കും: വി എസ്

Published

|

Last Updated

തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ കോളേജിലെ ബീഫ് ഫെസ്റ്റ് വിവാദത്തില്‍ അധ്യാപികക്കെതിരായ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ബീഫ് ഫെസ്റ്റിനെ പിന്തുണച്ചതിന്റെ പേരില്‍ അധ്യാപികയേയും വിദ്യാര്‍ത്ഥികളേയും പുറത്താക്കാനുളള മാനേജ്‌മെന്റ് നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. കോളേജ് അധികൃതരുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കോളേജ് മാനേജ്‌മെന്റ് സംഘ്പരിവാറിന്റെ കുഴലൂത്തുകാരാവുകയാണ്. ബിജെപിയുടെ കേന്ദ്രഭരണത്തിന്റെ ബലത്തില്‍ കേരളത്തേയും ഭ്രാന്താലയമാക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. വര്‍ഗീയ ശക്തികള്‍ ആദ്യം ഉന്നംവയ്ക്കുന്നത് കലാലയങ്ങളാണ്. മറ്റുള്ളവര്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്ന ധാര്‍ഷ്ട്യം അനുവദിക്കാനാകില്ലെന്നും വി എസ് വ്യക്തമാക്കി.

Latest