കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് സുരേഷ് ബാബു

Posted on: October 8, 2015 2:07 pm | Last updated: October 9, 2015 at 2:17 pm
SHARE

Suresh Babuകോഴിക്കോട്: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദേശം കെപിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു നിരാകരിച്ചു. ഇക്കാര്യം അദ്ദേഹം കെപിസിസി പ്രസിഡന്റിനേയും മുഖ്യമന്ത്രിയേയും അറിയിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ശങ്കരനും കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ബാബുവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം നേതാക്കളെ അറിയിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.