വെള്ളാപ്പള്ളി ബിജെപിയുടെ അടിമയായെന്ന് ഇ പി ജയരാജന്‍

Posted on: October 8, 2015 1:56 pm | Last updated: October 9, 2015 at 2:17 pm
SHARE

E-P-Jayarajanകൊച്ചി: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. വെള്ളാപ്പള്ളി ബിജെപിയുടെ അടിമയായെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പിന്നോക്ക ജനവിഭാഗങ്ങളെ ബിജെപിയുടെ കാല്‍ക്കീഴില്‍ എത്തിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. വി എസിനെ അധിക്ഷേപിക്കാതെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി പറയുകയാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.