ദാദ്രി കൊലപാതകത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കേണ്ടതില്ല: ഗഡ്കരി

Posted on: October 8, 2015 12:49 pm | Last updated: October 9, 2015 at 2:17 pm
SHARE

nitin-gadkari-b2ന്യൂഡല്‍ഹി: ദാദ്രിയിലെ കൊലപാതകത്തെ കുറിച്ച് പ്രതികരിക്കലല്ല പ്രധാനമന്ത്രിയുടെ ജോലിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെ കുറിച്ചും സര്‍ക്കാരിന് പ്രതികരിക്കാനാകില്ല. മന്‍മോഹന്‍ സിങ് എല്ലാ വിഷങ്ങളിലും പ്രതികരിച്ചിരുന്നോ എന്നും ഗഡ്കരി ചോദിച്ചു.
മോദി സംസാരിച്ചാല്‍ എന്തുകൊണ്ട് സംസാരിച്ചെന്ന് ചോദിക്കും. സംസാരിച്ചില്ലെങ്കില്‍ അതിനെ വിമര്‍ശിക്കും. ഇവിടെ മറ്റുമന്ത്രിമാരുണ്ട്. ദാദ്രിയിലെ കൊലപാതകം നിര്‍ഭാഗ്യകരമായിരുന്നെന്നും ഗഡ്കരി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്നത്. സംഭവത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ രാഷ്ട്രപതിയും ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.