ജാമ്യം തേടി നിസാം സുപ്രീംകോടതിയിലേക്ക്

Posted on: October 8, 2015 11:43 am | Last updated: October 9, 2015 at 2:17 pm
SHARE

nisamന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജാമ്യം തേടി സുപ്രീംകോടതിയിലേക്ക്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് നിസാമിന് വേണ്ടി ഹാജരാകുന്നത്. കേരള സര്‍ക്കാരിന് വേണ്ടി കപില്‍ സിബലും ഹാജരായേക്കും.

തൃശൂരിലെ ഒരു ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജനുവരിയിലാണ് നിസാമിനെ അറസ്റ്റ് ചെയ്തത്.
നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് അഡീഷനല്‍ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. മാര്‍ച്ച് 11ന് ചുമത്തിയിരുന്ന കാപ്പ കാലാവധി അവസാനിച്ചോടെയാണ് ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് മാരകമായി പരിക്കേറ്റ ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.