ജമ്മു കാശ്മീരില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ എംഎല്‍എക്ക് ബിജെപി എംഎല്‍എമാരുടെ മര്‍ദനം

Posted on: October 8, 2015 11:24 am | Last updated: October 9, 2015 at 10:14 am
SHARE

jammu-and-kashmir-assembly-fight

ശ്രീനഗര്‍: ബീഫ് ഫെസ്റ്റിവല്‍ നടത്തിയ എംഎല്‍എക്ക് ജമ്മു കാശ്മീര്‍ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ മര്‍ദനം. സ്വതന്ത്ര അംഗമായ ഷെയ്ഖ് അബ്ദുല്‍ റാഷിദിനാണ് മര്‍ദനമേറ്റത്. ഇന്നലെയാണ് അദ്ദേഹം ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

ബിജെപി എംഎല്‍എ രവീന്ദര്‍ റാണെയാണ് ആദ്യം റാഷിദിനെ തല്ലിയത്. പ്രതിപക്ഷ അംഗങ്ങള്‍ റാഷിദിനെ രക്ഷിക്കാനെത്തി. എന്നാല്‍ ബിജെപി അംഗങ്ങള്‍ സംഘം ചേര്‍ന്നെത്തിയതോടെ കൂട്ടത്തല്ലായി മാറി. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള അവകാശത്തെ ഒരു കോടതിക്കും സ്ഥാപനത്തിനും തടയാനാകില്ലെന്ന സന്ദേശം നല്‍കാനാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തിയതെന്ന് റാഷിദ് പറഞ്ഞു.

ബീഫ് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ ഹരജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കൈയേറ്റത്തെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അപലപിച്ചു.