പുറത്താക്കപ്പെട്ട നേതാക്കള്‍ സി പി എമ്മില്‍ തിരിച്ചെത്തി

Posted on: October 8, 2015 11:06 am | Last updated: October 8, 2015 at 11:06 am
SHARE

പാലക്കാട്: ജില്ലയിലെ സിപിഎമ്മിന്റെ കുഴല്‍മന്ദം, പുതുശ്ശേരി, മുണ്ടൂര്‍, കൊല്ലങ്കോട് ഏരിയ കമ്മിറ്റികളിലും അവ ക്കു കീഴിലെ ലോക്കല്‍ കമ്മിറ്റികളിലും പുറത്താക്കപ്പെട്ട നേതാക്കളില്‍ പലരും തിരിച്ചെത്തി.
പാര്‍ട്ടി സമ്മേളനകാലത്തു വി’ാഗീയ മത്സരം നടന്നതായി സിപിഎം സംസ്ഥാന നേതൃത്വം കണ്ടെത്തിയ സാഹചര്യത്തിലാണു ഇവരെ തിരിച്ചെടുത്തത്.
തദ്ദേശ സ്വയം’ഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ താഴെത്തട്ടില്‍ ജയിക്കാനുള്ള അനുകൂല അന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഇവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതു തിരഞ്ഞെടുപ്പിനു ശേഷമേയുണ്ടാകുകയുള്ളു.
മുണ്ടൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്നു ഗോകുല്‍ദാസ്പക്ഷത്തിന്റെ വിഭാഗീയ നീക്കങ്ങള്‍ക്ക് ഇരയായി പുറത്തായ രണ്ട് ഔദ്യോഗികപക്ഷ സിഐടിയു സംസ്ഥാന നേതാക്കള്‍ തിരിച്ചെത്തിയിട്ടുണ്ട്.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും നിര്‍മാണത്തൊഴിലാളി സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ ടി കെ അച്യുതന്‍, കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി കെ ജയപ്രകാശ് എന്നിവരാണ് ഏരിയ കമ്മിറ്റിയിലെത്തിയത്. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് വത്സല ചന്ദ്രനെ അകത്തേത്തറ ലോക്കല്‍ കമ്മിറ്റിയിലും ഉള്‍പ്പെടുത്തി. പുതുപ്പരിയാരം ലോക്കല്‍ കമ്മിറ്റിയില്‍ ഷമില്‍കുമാര്‍, ഗുരുവായൂരപ്പന്‍ എന്നിവരെ തിരച്ചെടുത്തു.
പട്ടികജാതിക്ഷേമ സമിതി നേതാവ് കെ രാജന്‍ (കൊടുമ്പ്), കര്‍ഷകസംഘം നേതാവ് കൃഷ്ണദാസ് (പൊല്‍പുള്ളി), കെ. മണി (എലപ്പുള്ളി) എന്നിവരാണ് പുതുശ്ശേരി ഏരിയ കമ്മിറ്റിയില്‍ തിരിച്ചെത്തിയത്.
നാഗരാജിനെ വാളയാര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കുഴല്‍മന്ദം ഏരിയ കമ്മിറ്റിയിലേക്ക് മുന്‍ സെക്രട്ടറി പി. മോഹനനെ ഉള്‍പ്പെടുത്തി. കണ്ണാടി ലോക്കല്‍ കമ്മിറ്റിയിലേക്കു സുന്ദരനെയും തിരിച്ചെടുത്തു. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിലേക്ക് മുന്‍ സെക്രട്ടറി യു. അസീസും മടങ്ങിയെത്തി. പല്ലശന ലോക്കല്‍ സെക്രട്ടറി കെ ലക്ഷ്മണനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
പല്ലശന ലോക്കല്‍ കമ്മിറ്റിയില്‍ സി വിജയന്‍, എം സുരേഷ്, മുതലമട ലോക്കല്‍ കമ്മിറ്റിയില്‍ പി സി മാണിക്യന്‍, കെ കൃഷ്ണന്‍കുട്ടി, എ ജയപ്രകാശ്, എലവഞ്ചേരിയില്‍ കെ വേലായുധന്‍, എം രവീന്ദ്രന്‍ എന്നിവരെയും തിരിച്ചെടുത്തു. പരാതി നല്‍കിയെങ്കിലും ചിലരെ ഇനിയും തിരിച്ചെടുത്തിട്ടില്ല. ഇതിനുള്ള കാരണം നേതൃത്വം വ്യക്തമാക്കിയിട്ടില്ല.