Connect with us

National

മനുഷ്യക്കടത്ത് വെല്ലുവിളി: രാജ്‌നാഥ് സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് വലിയവെല്ലുവിളിയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. അതിരുകളില്ലാത്ത സംഘടിത കുറ്റകൃത്യമായ മനുഷ്യക്കടത്തിന്റെ ഇരകള്‍ ഇന്ത്യ മാത്രമല്ലെന്നും അതൊരു ആഗോള പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദക്ഷിണേഷ്യയില്‍ മാത്രം പ്രതിവര്‍ഷം ഒന്നരലക്ഷത്തിലധികം ആളുകള്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് മയക്കുമരുന്നുകളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള യു എന്നിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഒരു പരിഷ്‌കൃത സമൂഹത്തിനും ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ സഹിക്കാനാവില്ലെന്നും മനുഷ്യക്കടത്ത് തടയുന്നതിനുള്ള സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുെന്നും മന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹകരണത്തോടെ പരിഷ്‌ക്കരിച്ച മനുഷ്യക്കടത്ത് വിരുദ്ധ പദ്ധതി നടപ്പാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഓപ്പറേഷന്‍ സ്‌മൈലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവര്‍ക്കുള്ള പുരസ്‌ക്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.