അന്തര്‍ ദേശീയ മീലാദ് സമ്മേളനം ജനു. 10ന് കോഴിക്കോട്ട്

Posted on: October 8, 2015 6:00 am | Last updated: October 9, 2015 at 2:17 pm
SHARE

കോഴിക്കോട്: 2016 ജനുവരി 10ന് (റ. അവ്വല്‍ 30) വിപുലമായ പരിപാടികളോടെ അന്തര്‍ ദേശീയ മീലാദ് സമ്മേളനം കോഴിക്കോട് സംഘടിപ്പിക്കുവാന്‍ മര്‍കസ് കമ്മിറ്റി തീരുമാനിച്ചു. ഇത് സംബന്ധമായ ചര്‍ച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി ആധ്യക്ഷത വഹിച്ചു.
മരഞ്ചാട്ടി ഗ്രീന്‍വാലിയുടെ 20 ാം വാര്‍ഷിക പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.
സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഉമര്‍ കാമില്‍ മക്ക സയ്യിദത്ത് ഉമ്മുകുല്‍സൂം കൊയിലാണ്ടി എന്നിവരുടെ പേരില്‍ അനുശോചിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് സ്വാലിഹ് ജിഫ്‌രി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, അപ്പോളോ മൂസ ഹാജി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി പി എം വില്ല്യാപള്ളി, എസ് എസ് ഖാദിര്‍ ഹാജി, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, എന്‍ജി. മൊയ്തീന്‍ കോയ ഹാജി, പി സി ഇബ്‌റാഹീം മാസ്റ്റര്‍, മജീദ് കക്കാട്, പി പി അബൂബക്കര്‍ ഹാജി, പി കെ എം ഇരിങ്ങല്ലൂര്‍, ബി പി സിദ്ദീഖ് ഹാജി, എന്‍ജി. യൂസുഫ് ഹാജി, ഉമര്‍ മാസ്റ്റര്‍ സംബന്ധിച്ചു.