ഇരുമുന്നണികളും അവഗണിച്ചവര്‍ ബി ജെ പിക്കൊപ്പം: വി മുരളീധരന്‍

Posted on: October 7, 2015 8:29 pm | Last updated: October 8, 2015 at 12:30 am
SHARE

v.muraleedharanമലപ്പുറം: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിലപാട് പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. മൂന്നാം മുന്നണി ബി ജെ പി പ്രഖ്യാപിച്ചിട്ടില്ല. എസ് എന്‍ ഡി പിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിച്ചാണ് സഖ്യമുണ്ടാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. സി പി എം, മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് അച്ചുതണ്ടില്‍ അവഗണന ഏറ്റുവാങ്ങിയ എല്ലാവിഭാഗം ജനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പക്ഷത്ത് അണിനിരക്കും.
ഇടത് വലത് മുന്നണികള്‍ ഭൂരിപക്ഷ സമുദായത്തെയും സംഘടിതരല്ലാത്ത ന്യൂനപക്ഷങ്ങളെയും തീര്‍ത്തും അവഗണിച്ചു. ഇരു മുന്നണികള്‍ ചിലരോട് മാത്രം വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്നത് മൂലം ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. വിവിധ സാമുദായിക സംഘടനകള്‍ ബി ജെ പിക്ക് അനുകൂലമായി രംഗത്തെത്തിയത് കേരള ജനത ഒരുമാറ്റം ആഗ്രഹിക്കുന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.