മുല്ലപ്പെരിയാര്‍ ഉപസമിതിയില്‍ കേരള- തമിഴ്‌നാട് വാക്കേറ്റം

Posted on: October 7, 2015 7:26 pm | Last updated: October 8, 2015 at 12:27 am
SHARE

തൊടുപുഴ: ഡാമിന്റെ സ്വീവേജ് ജലത്തിന്റെ അളവ് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉപസമിതി പരിഗണിച്ചു. മഗ്നീഷ്യം, കാല്‍സ്യം, ചുണ്ണാമ്പ് അടക്കം ജലത്തിലെ 21 ഘടകങ്ങളാണ് വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയത്. റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് മാത്രമാണ് ചെയര്‍മാന്‍ ഹരീഷ് ഗിരീഷ് ഉമ്പര്‍ജി വ്യക്തമാക്കിയത്. ഇതിന് കാലതമാസം ഉണ്ടാകുമെന്നും ചെയര്‍മാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രധാന ഡാമിന്റെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സാധനസാമഗ്രികള്‍ വളളക്കടവ് ഫോറസ്റ്റ് ചെക്കു പോസ്റ്റില്‍ കേരള വനം വകുപ്പ് തടഞ്ഞിരുന്നു.
കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് തമിഴ്‌നാട് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.