Connect with us

Business

വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനം തുടങ്ങി. ഈ മാസം 10 വരെ നീണ്ടുനില്‍ക്കും. ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
30,000 ചതുരശ്രമീറ്ററില്‍ 500ഓളം പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്വര്‍ണ മോതിരമായ നജ്മത്ത് തൈബ (സ്റ്റാര്‍ ഓഫ് തൈബ) പ്രദര്‍ശനത്തിനുണ്ട്.
സഊദി അറേബ്യയിലെ തൈബ ഗോള്‍ഡ് ആന്റ് ജ്വല്ലറിയാണ് ഭാരത്തില്‍ ഗിന്നസ് ബുക്ക് റെക്കാര്‍ഡിട്ട മോതിരം പ്രദര്‍ശനത്തിനായി എത്തിക്കുന്നത്. 55 സ്വര്‍ണ പണിക്കാര്‍ 10 മണിക്കൂര്‍ വീതം 45 ദിവസമെടുത്താണ് 2000ല്‍ മോതിരം നിര്‍മിച്ചത്. 58.67 കിലോഗ്രാമാണ് തൂക്കം. മോതിരത്തിന് ഭംഗി വര്‍ധിപ്പിക്കാന്‍ 5.17 കിലോഗ്രാം ഭാരത്തില്‍ സ്വറോവ്‌സ്‌കി വജ്രവും പിടിപ്പിച്ചിട്ടുണ്ട്. മുപ്പത് ലക്ഷം ഡോളറാണ് മോതിരത്തിന്റെ വില.

Latest