ബിജെപി_ എസ്എന്‍ഡിപി ബന്ധം അപകടം: സീതാറാം യെച്ചൂരി

Posted on: October 7, 2015 12:52 pm | Last updated: October 11, 2015 at 4:49 pm
SHARE

SITARAM_YECHURY__1726251fന്യൂഡല്‍ഹി: ബിജെപിയുടേതും എസ്എന്‍ഡിപിയുടേതും അവിശുദ്ധ സഖ്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ കൂട്ടുകെട്ട് കേരളത്തിന് അപകടമാണ്. ഇരുസംഘടനകളും അവസരവാദ രാഷ്ട്രീയമാണ് കളിക്കുന്നത്. ഈ സഖ്യം ലക്ഷ്യം വയ്ക്കുന്നത് ഇടതുപാര്‍ട്ടികളേയാണെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിന്റെ വളര്‍ച്ച മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. മതേതരത്വം സംരക്ഷിക്കുന്നത് ഇടതുപാര്‍ട്ടികളാണെന്നും യെച്ചൂരി പറഞ്ഞു.