ഓഷ്യന്‍ ലീഡര്‍ കപ്പല്‍ പൊളിക്കാന്‍ അനുമതി

Posted on: October 7, 2015 10:03 am | Last updated: October 7, 2015 at 10:03 am
SHARE

ഫറോക്ക്: കഴിഞ്ഞ മാസം ബേപ്പൂര്‍ തുറമുഖത്തെത്തിയ ഓഷ്യന്‍ ലീഡര്‍ കപ്പല്‍ പൊളിക്കാന്‍ അനുമതിയായി. തുറമുഖത്തെ ഇരുനൂറില്‍പരം തൊഴിലാളികളുടെ എതിര്‍പ്പ് മൂലം കപ്പല്‍ പൊളിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. എ ഡി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. മേലില്‍ ധാരണാപത്രം ഒപ്പുവെച്ച ശേഷമായിരിക്കും കൂടുതല്‍ കപ്പലുകള്‍ പൊളിക്കാന്‍ കൊണ്ടുവരികയുള്ളൂ. തുറമുഖ വകുപ്പിന് സില്‍ക്ക് അധികൃതര്‍ നല്‍കാന്‍ ബാക്കിയുള്ള രണ്ടുകോടി 43 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും.