പാലക്കാട്- പൊള്ളാച്ചി പാത: സുരക്ഷാ പരിശോധന പൂര്‍ത്തിയായി

Posted on: October 7, 2015 9:57 am | Last updated: October 7, 2015 at 9:57 am
SHARE

പാലക്കാട്: പാലക്കാട് ടൗണ്‍- പൊള്ളാച്ചി ബ്രോഡ്‌ഗേജ് പാതയിലെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി.—പൊള്ളാച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് 54 കിലോമീറ്റര്‍ ദൂരം 38 മിനുട്ട് കൊണ്ട് പിന്നിട്ടാണ് പാതയുടെ സുരക്ഷാ പരിേശാധന സേഫ്റ്റി കമ്മീഷണര്‍ എസ് കെ മിത്തലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്.— പാലങ്ങളും സിഗ്‌നലുകളും മേല്‍പാലങ്ങളും ജീവനക്കാരുടെ കര്‍മശേഷിയു റെയില്‍വെ മാനദണ്ഡ പ്രകാരം പരിശോധിച്ചു വിവരം ശേഖരിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.—വിവരങ്ങള്‍ സൂക്ഷ്മ പരിശോധനക്കും പഠനത്തിനും വിധേയമാക്കിയ ശേഷം റെയില്‍വെക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിക്കും.—രണ്ടാഴ്ചക്കുള്ളില്‍റിപ്പോര്‍ട്ട് സമര്‍പ്പിക്കും.—റിപ്പോര്‍ട്ട് അനുകൂലമായാല്‍— എപ്പോള്‍ യാത്രാട്രെയിന്‍ ഓടിക്കണമെന്ന് തീരുമാനിക്കേണ്ടത് റെയില്‍വെമന്ത്രാലയവും കേന്ദ്ര മന്ത്രിസഭയുമാണ്.—കാര്യങ്ങള്‍ കൃത്യമായിനടന്നാല്‍ നവംബറോടെ പാതയിലൂടെ വണ്ടി ഓടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോത്തനൂര്‍- കിണറ്റു—കടവ്- പൊള്ളാച്ചിഗേജ് മാറ്റം അടുത്ത സാമ്പത്തികവര്‍ഷത്തോടെ പൂര്‍ത്തിയാക്കാനാവുമെന്ന് കണ്‍സ്ട്രക്ഷന്‍— ചീഫ് എന്‍ജിനിയര്‍ സേഫ്റ്റി കമ്മീഷഷണറെ അറിയിച്ചു.—രണ്ട് ദിവസങ്ങളിലായാണ് പരിശോധന നടന്നത്.—തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നിന്ന് വ്യത്യസ്തമായി ചൊവ്വാഴ്ച പാളത്തിന്റെ സാങ്കേതികവും സുരക്ഷാപ്രാധാന്യവുമായ കാര്യങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്.മോട്ടോര്‍ ട്രോളിയിലായിരുന്നു യാത്ര.—
ലെവല്‍ ക്രോസുകള്‍, മേല്‍പ്പാലങ്ങള്‍, മുതലമട,മീനാക്ഷിപുരം, ആനമലറോഡ് സ്‌റ്റേഷനുകള്‍—എന്നിവയുടെ പ്രവര്‍ത്തനക്ഷത ഉറപ്പ്‌വരുത്തി.— അണ്ണമലൈറോഡിലെ ഹാള്‍ട്ട് സ്‌റ്റേഷനും പരിശോധിച്ചശേഷം പകല്‍ രണ്ടിന് പൊള്ളാച്ചിയില്‍ എത്തി.
വേഗതപരിശോധനക്കായി ഒരുക്കിയ ട്രെയിനില്‍ എന്‍ജിനിന് പുറമേ ഇന്‍സ്‌പെക്ഷന്‍കാര്‍ അടയ്ക്കമുള്ള നാല് കോച്ചുകള്‍ ഘടിപ്പിച്ചിരുന്നു.—പൊള്ളാച്ചി ജംഗ്ഷനില്‍ നിന്ന് 3.20നാണ് പുറപ്പെട്ടത്.—3.58ന് പാലക്കാട് ടൗണ്‍ സ്‌റ്റേഷനില്‍എത്തി. 100 കിലോമീറ്റര്‍ വേഗതയില്‍ മുഴുനീളം ഹോണ്‍ മുഴക്കിയാണ് ട്രെയിന്‍ കുതിച്ചത്.—അപകട സാധ്യതയുള്ളതിനാല്‍ വഴിനീളെയുള്ള ലെവല്‍ ക്രോസിലടക്കം പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ പി കെ മിശ്ര, ചീഫ് എന്‍ജിനിയര്‍ പ്രഫുല്ല വര്‍മ, ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ആര്‍ രാമകൃഷ്ണന്‍, റെയില്‍വെ പാലക്കാട് ഡിവിഷണല്‍മാനേജര്‍ ആനന്ദ് പ്രകാശ്, ചെന്നൈ എഗ്‌മോര്‍ കണ്‍സ്ട്രകഷ്ന്‍ വി’ാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.— —