ഇന്ദ്രാണി മുഖര്‍ജി ആശുപത്രി വിട്ടു; വിണ്ടും ജയിലില്‍

Posted on: October 6, 2015 8:33 pm | Last updated: October 7, 2015 at 11:01 am
SHARE

Indrani-Mukerjea1
മുംബൈ: ഷീനബോറ വധക്കേസ് പ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ജി ആശുപത്രി വിട്ടു. അമിതമായ അളവില്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദ്രാണിയെ ഇന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് ഇന്ദ്രാണിയെ ബൈക്കുള ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇന്ദ്രാണിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 19 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ഇന്ദ്രാണിയുടെ ആരോഗ്യനില സാധാരണ നിലയിലായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ കഴിയവെയാണ് ഇന്ദ്രാണി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.