ദീപ നിശാന്തിനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്‌

Posted on: October 6, 2015 6:57 pm | Last updated: October 6, 2015 at 7:11 pm
SHARE

youth congressതൃശൂര്‍:തൃശൂര്‍ കേരളവര്‍മ്മ കൊളജിലെ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് തെറ്റെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സംഘപരിവാറിന്റെ അജന്‍ഡ നടപ്പാക്കുകയല്ല ദേവസ്വം ബോര്‍ഡ് ചെയേണ്ടത്. അഭിപ്രായം പറയാനുള്ള അധ്യാപികയുടെ സ്വാതന്ത്ര്യം ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സംഘപരിവാറിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ പിന്തുടരുന്ന തരത്തില്‍ അന്വേഷണം പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് പ്രസ്താവനയില്‍ പറഞ്ഞു. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് അധ്യാപകിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. എബിവിപി യുടെ പരാതി പ്രകാരം പ്രിന്‍സിപ്പല്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, കേരള വര്‍മ കോളേജിന്റെ മതേതര സ്വഭാവം നില നിര്‍ത്തുന്നതിനു വേണ്ടിയായിരുന്നു തന്റെ പ്രതികരണമെന്ന് ദീപ നിശാന്ത് പറഞ്ഞു.