ഇടപാടുകാര്‍ക്ക് ഉത്സവ വിരുന്നൊരുക്കി യു എ ഇ എക്‌സ്‌ചേഞ്ച്

Posted on: October 6, 2015 6:00 pm | Last updated: October 6, 2015 at 6:51 pm
SHARE

ദുബൈ: യു എ ഇ എക്‌സ്‌ചേഞ്ച് ഗള്‍ഫിലെ ഫെയ്‌സ്ബുക്ക് മിത്രങ്ങള്‍ക്കിടയില്‍ നടത്തിയ ‘താരങ്ങള്‍ക്കൊപ്പം ഒരു വിരുന്ന്’ ക്യാമ്പയിനിലെ വിജയികള്‍ക്ക് യു എ ഇ എക്‌സ്‌ചേഞ്ച് സ്വീകരണം നല്‍കി. യുവതാരങ്ങള്‍ ഫഹദ് ഫാസിലും ജയസൂര്യയും ഉത്സവ വിരുന്നില്‍ പങ്കെടുത്തു. ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 25 വരെ നടത്തിയ മത്സരത്തില്‍ യു എ ഇയില്‍ നിന്ന് 10ഉം ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതവും ഹിറ്റ് എഫ് എം ശ്രോതാക്കളില്‍ നിന്ന് രണ്ടും ഉപഭോക്താക്കളാണ് വിജയിച്ചെത്തിയത്. വിജയികള്‍ക്ക് വിമാന ടിക്കറ്റും സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ലിമോസിനില്‍ നഗര സഞ്ചാരവും ഒരുക്കിയിരുന്നു.
ഫഹദും ജയസൂര്യയും വിജയികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചിലവഴിച്ചു. നിരവധി വിനോദ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. ചലച്ചിത്ര-റേഡിയോ താരങ്ങളായ മിഥുന്‍ രമേഷും നൈല ഉഷയും അവതാരകരായി.
നേരത്തെ ഫഹദും ജയസൂര്യയും ഖിസൈസിലെ യു എ ഇ എക്‌സ്‌ചേഞ്ച് ശാഖയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 35-ാം വാര്‍ഷികം പ്രമാണിച്ചൊരുക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് താരങ്ങള്‍ ഇവിടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദീര്‍ഘബന്ധം തെളിയിച്ച ഏതാനും ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
യു എ ഇ എക്‌സ്‌ചേഞ്ചിനെ ഫെയ്‌സ്ബുക്കില്‍ 10 ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ടെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍ വ്യക്തമാക്കി.
യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി, ചീഫ് ഓപ്പറെറ്റിംഗ് ഓഫീസര്‍ പ്രമോദ് മങ്ങാട്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അശ്വിന്‍ ഷെട്ടി, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍, യു എ ഇ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു, ഓപ്പറേഷന്‍സ് ഡയറക്ടര്‍ മത്തായി വൈദ്യന്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കൗശല്‍ ദോഷി, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെ എച്ച് പ്രശാന്ത്, മീഡിയ റിലേഷന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ കെ കെ മൊയ്തീന്‍ കോയ, ബ്രാന്‍ഡ് മാനേജ്മന്റ് അസോസിയേറ്റ് ഡയറക്ടര്‍ മഹേഷ് ധോംകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.