Connect with us

Gulf

അവിവോ ഗ്രൂപ്പ് ആരോഗ്യ മേഖലയില്‍ 110 കോടി നിക്ഷേപിക്കും

Published

|

Last Updated

ദുബൈ: ആരോഗ്യമേഖലയില്‍ രാജ്യത്ത് 110 കോടി ദിര്‍ഹം മുതല്‍ മുടക്കുമെന്ന് അവിവോ ഗ്രൂപ്പ് ചെയര്‍മാന്‍ സൈലേഷ് ദാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുബൈയിലും അബുദാബിയിലും കുവൈത്തിലുമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് അവിവോ. യു എ ഇയില്‍ അടുത്ത രണ്ടു വര്‍ഷത്തിനകം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഗ്രൂപ്പ് ഇത്രയും തുക നിക്ഷേപം ഇറക്കുന്നത്.
അധികം വൈകാതെ ഒമാനിലും മറ്റ് ജി സി സി രാജ്യങ്ങളിലും സാന്നിധ്യം അറിയിക്കാന്‍ ഗ്രൂപ്പ് പദ്ധതി തയ്യാറാക്കി വരികയാണ്. ഗ്രൂപ്പിന് കീഴില്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഹെല്‍ത് സെന്ററുകള്‍ തുടങ്ങിയവയാണ് യു എ ഇയിലും കുവൈത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. ജി സി സി രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ആരോഗ്യത്തിനു വിദ്യാഭ്യാസത്തിനും വന്‍ തുക നീക്കിവെക്കുന്നത് ഈ മേഖലയില്‍ സ്വകാര്യ മേഖലക്ക് നിക്ഷേപം ഇറക്കാന്‍ പ്രചോദനമാവുന്ന ഘടകമാണ്. അല്‍ മസാഹ് ക്യാപിറ്റല്‍ ലിമിറ്റഡാണ് റീബ്രാന്റിംഗിലൂടെ അവിവോ ഗ്രൂപ്പായി മാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിന് കീഴില്‍ ആയിരത്തില്‍പരം ഡോക്ടര്‍മാരും ആയിരത്തോളം പ്രഫഷണലുകളും വിവിധ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നതായി സി ഇ ഒ അമിതാവ ഘോഷാല്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും താങ്ങാവുന്ന നിരക്കാണ് ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ ഈടാക്കുന്നതെന്ന് പ്രസിഡന്റ് രവി ധിര്‍ വ്യക്തമാക്കി.
40 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് കണ്‍സള്‍ട്ടേഷന്‍ ഫീസായി ഈടാക്കുന്നത്. ആഴ്ചയില്‍ മൂന്ന് സൗജന്യ മെഡിക്കള്‍ ക്യാമ്പും ഗ്രൂപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest