ആര്‍ ടി എ 10-ാം വാര്‍ഷികം; 10 അനാഥ കുട്ടികളുടെ സ്വപ്‌നങ്ങള്‍ സഫലീകരിക്കും

Posted on: October 6, 2015 6:45 pm | Last updated: October 6, 2015 at 6:45 pm
SHARE

10th_infographic_1ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി 10-ാം വാര്‍ഷികമാഘോഷിക്കുമെന്ന് മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മുആസ അല്‍ മാരി അറിയിച്ചു.
ഇതിന്റെ ഭാഗമായി മതകാര്യ വകുപ്പുമായി സഹകരിച്ച് 10 അനാഥ കുട്ടികളുടെ സ്വപ്‌നങ്ങള്‍ സഫലീകരിക്കും. രണ്ടാഴ്ചക്കകം ഇവരുടെ ആഗ്രഹങ്ങള്‍ ശേഖരിക്കും. ഇവരെ 10-ാം വാര്‍ഷിക ആഘോഷ ചടങ്ങിലേക്ക് ക്ഷണിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് 10-ാം വാര്‍ഷികാഘോഷ പ്രചാരണം നടത്തുക. നോള്‍ കാഡില്‍ പതിപ്പിക്കാനുള്ള ചിത്രങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ക്ഷണിക്കും. ആര്‍ ടി എയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കും.
മികച്ച മൂന്ന് രൂപകല്‍പനകള്‍ക്ക് 10,000 ദിര്‍ഹം വീതം സമ്മാനം നല്‍കും. ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. 10 ജീവനക്കാരെ ആദരിക്കുമെന്നും മുആസ അല്‍ മാരി അറിയിച്ചു.