ബംഗളൂരു മാനഭംഗം: രണ്ടു പ്രതികള്‍ അറസ്റ്റില്‍

Posted on: October 6, 2015 6:23 pm | Last updated: October 7, 2015 at 11:01 am
SHARE

rapeബംഗളൂരു:ബംഗളൂരുവില്‍ 23 കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയിലായി. സതീഷ്, യോഗേഷ് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന യുവതിയെ മിനിവാനില്‍ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗപ്പെടുത്തിയത്. മഡിവാള ബസ് സ്റ്റോപ്പിനു സമീപമുള്ള ഒരു കോള്‍ സെന്ററിലാണ് മാനഭംഗത്തിനിരയായ യുവതി ജോലി നോക്കിയിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെയും സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കര്‍ശനമായ സുരക്ഷ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് തന്നെയാണ് കൂട്ടമാനഭംഗവും നടന്നത്.