യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി; വര്‍ഗീയതക്ക് കേരളം കൂട്ടുനില്‍ക്കില്ല: മുഖ്യമന്ത്രി

Posted on: October 6, 2015 1:16 pm | Last updated: October 7, 2015 at 11:01 am
SHARE

oommenchandi

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കൊച്ചി ടൗണ്‍ ഹാളില്‍ നടന്ന മുന്നണി സംസ്ഥാന നേതൃ കണ്‍വെന്‍ഷനില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ എ കെ ആന്റണിക്ക് നല്‍കിയാണ് പ്രകാശിപ്പിച്ചത്. വികസന കേരളം, ദരിദ്ര രഹിത കേരളം എന്നതാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് സൗജന്യ വൈ ഫൈ സൗകര്യം, പാവങ്ങള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.

അതേസമയം വര്‍ഗീയതക്ക് കേരളം കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് നേതൃ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഭാഗീയതയിലൂടെ കേരളത്തെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല. ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ വിജയിക്കില്ല. സിപിഎം ജനങ്ങളില്‍ നിന്ന് അകന്നുപോയി. 2006ന് ശേഷം ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാത്തത് എന്തുകൊണ്ടാണെന്ന് സിപിഎം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.