കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാനാകില്ല: എ കെ ആന്റണി

Posted on: October 6, 2015 1:03 pm | Last updated: October 7, 2015 at 11:01 am
SHARE

Antonyകൊച്ചി: കേരളത്തിലെ സാമുദായിക ഐക്യം ആര്‍ക്കും തകര്‍ക്കാനാകില്ലെന്ന് മുന്‍മുഖ്യമന്ത്രി എ കെ ആന്റണി. മതത്തിന്റെ പേരില്‍ രാജ്യത്ത് അസഹിഷ്ണുതയുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ കൂട്ടുപിടിക്കുന്നവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുള്ള യുഡിഎഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജനം ചുട്ടമറുപടി നല്‍കും. അരുവിക്കരയിലെ നേട്ടംകൊണ്ട് ബിജെപി പനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.