സുകുമാരന്‍ നായരുടെ നിലപാടുകളില്‍ നായര്‍ സമുദായത്തിന് യോജിപ്പില്ല: വി മുരളീധരന്‍

Posted on: October 6, 2015 12:42 pm | Last updated: October 7, 2015 at 11:01 am
SHARE

MURALIDHARANകോഴിക്കോട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സുകുമാരന്‍ നായരുടെ നിലപാടുകളോട് നായര്‍ സമുദായത്തിന് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയുടെ കുടകീഴില്‍ മറ്റു സമുദായങ്ങളേയും കൊണ്ടുവരുന്നത് ബിജെപിയുടെ ലക്ഷ്യമല്ല. മറ്റു സമുദായങ്ങള്‍ക്കും ബിജെപി പിന്തുണ നല്‍കും. എസ്എന്‍ഡിപിയുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാളം ചാനലിനോട് സംസാരിക്കുകയായിരുന്നു മരളീധരന്‍.
മരളീധരന്‍.