പാകിസ്ഥാനില്‍ വ്യോമാക്രമണത്തിന് ഇന്ത്യ പദ്ധതിയിട്ടിരുന്നെന്ന് മുന്‍ പാക് വിദേശ കാര്യമന്ത്രി

Posted on: October 6, 2015 10:49 am | Last updated: October 7, 2015 at 11:00 am
SHARE

kasuriന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുന്‍ പാക് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന മക്‌കെയിനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഖുര്‍ഷിദ് മഹ്മൂദ് ഖസൂരി വ്യക്തമാക്കി. ‘നൈതര്‍ എ ഹ്വാക് നോര്‍ എ ഡോവ്’ എന്ന പുതിയ പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തല്‍.
ഇന്ത്യയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ജമാഅത്തുദ്ദഅ്‌വ, ലഷ്‌കര്‍ ഇ ത്വയ്ബ എന്നീ സംഘടനകളുടെ ആസ്ഥാനമായ ലാഹോറിലെ മുറീദില്‍ ഇന്ത്യ ആക്രമണം നടത്തുമെന്നാണ് മക്‌കെയിന്‍ തന്നോട് പറഞ്ഞതെന്നാണ് ഖസൂരി വ്യക്തമാക്കുന്നത്. ഇന്ത്യ ആക്രമിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്ന് പറഞ്ഞിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ തിരിച്ചടി നല്‍കും. എല്ലാം നിയന്ത്രാണാതീതമാകുമെന്നും താന്‍ പറഞ്ഞതായും അദ്ദേഹം വിശദീകരിക്കുന്നു.
2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജീവനോടെ പിടികൂടിയ ഏക ഭീകരന്‍ അജ്മല്‍ കസബിനെ ഇന്ത്യ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.