സ്ഥിരമായി മത്സരിക്കുന്ന ആളുകള്‍ മാറി നില്‍ക്കണം: യൂത്ത് കോണ്‍ഗ്രസ്

Posted on: October 6, 2015 10:16 am | Last updated: October 6, 2015 at 10:16 am
SHARE

ഒറ്റപ്പാലം: തിരഞ്ഞെടുപ്പില്‍ സ്ഥിരമായി മത്സരിക്കുന്ന ആളുകള്‍ മാറി നില്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്.
അത്തരമാളുകള്‍ വീണ്ടും മത്സ രിക്കുന്നത് യുവാക്കളുടെ കടന്ന് വരവിന് തടസമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ നിയോജക മണ്ഡലം യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. രണ്ട് തവണ മല്‍സരിച്ച വരെ മാറ്റി നിര്‍ത്തുകയെന്ന സി പി എമ്മിന്റെയും സി പി ഐ യുടെയും തീരുമാനം ഈ അവസരത്തില്‍ കാണാന്‍ കഴിയും.
യു ഡി എഫിനെ റയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് യുവാക്കള്‍ ആയിട്ടുള്ള ആ ളുകള്‍ കടന്ന് വരണ്ടത് അനിവാര്യതയാണ്. യൂത്ത് കോണ്‍ഗ്രസ്സ് നിര്‍ദ്ദേശം പാര്‍ട്ടി നേതൃത്വം പരിഗണിച്ചില്ലെങ്കില്‍പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ട് പരമ്പരാഗതമായി തുടര്‍ന്ന് പോരുന്ന അത്തരം അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരമായി മല്‍സരിക്കുന്ന ആളുകളെ കര്‍ശനമായി മാറ്റി നിര്‍ത്തില്ല എന്നതാണ് പാര്‍ട്ടി നേത്യത്വത്തിന്റെ കാഴ്ചപ്പാട്. അതൊരു ലൂപ് ഹോളായി കാണാന്‍ സാധ്യതയുണ്ട്.
ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി മേഖലകളില്‍ ചിലര്‍ ബോര്‍ഡു വച്ചതായി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമാണെന്നും, കെ പി സി സി സര്‍ക്കുലറില്‍ പറഞ്ഞ കാര്യമാണെന്നും കൂട്ടി ചേര്‍ത്തു.