പാലക്കാട്-പൊള്ളാച്ചി പാത: സേഫ്റ്റി കമ്മീഷണറുടെ പരിശോധന തുടങ്ങി

Posted on: October 6, 2015 10:14 am | Last updated: October 6, 2015 at 10:14 am
SHARE

പാലക്കാട്: പാലക്കാട് പൊള്ളാച്ചി ബ്രോഡ് ഗേജ് ലൈനില്‍ സുരക്ഷാ പരിശോധന തുടങ്ങി. പാലക്കാട് : പാലക്കാട് മുതല്‍ പൊള്ളാച്ചി വരെയുള്ള നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്രോഡ് ഗേജ് ലൈനില്‍ പാലക്കാട് മുതല്‍ മുതലമട സ്‌റ്റേഷന്‍ വരെ ബാംഗ്ലൂര്‍ ആസ്ഥാനമായ വ്യോ മയാന മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗംകര്‍ഷണര്‍ സതീഷ് കുമാര്‍ മിത്തല്‍ നേതൃത്വത്തില്‍ ഒന്നാം ദിവസം പരിശോധന പൂര്‍ത്തിയാക്കി. രാവിലെ ഒമ്പതു മണിയ്ക്കുപാലക്കാട്ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും തുടങ്ങിയ പരിശോധന പുതുനഗരം.വടകന്നികാപുരം സ്‌റ്റേഷന്‍ പരിശോധിച്ച ശേഷം രണ്ടു മണിയോടെ കൊല്ലങ്കോട്
റെയില്‍വേ സ്‌റ്റേഷനിലെത്തി, സുരക്ഷാ പരിശോധന കമ്മീഷണര്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെവരവേല്‍ക്കാന്‍ വന്‍ ജനാവലി തന്നെ സ്‌റ്റേഷനില്‍ അണിനിരന്നു. ഉച്ച’ക്ഷണത്തിനു ശേഷം മൂന്നേമുക്കാലോടെ കൊല്ലങ്കോട് നിന്നും മുതലമട സ്‌റ്റേഷന്‍ വരെ എത്തി ഒന്നാം ദിവസത്തെ സുരക്ഷാ പരിശോധന അവസാനിപ്പിച്ചു.പ്രത്യേകം തയ്യാറാക്കിയ നാല് ബോഗികളടങ്ങിയ (ടയി നില്‍ വ റെയില്‍വേയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന നൂറോളം പേര്‍ ഉന്നായിരുന്നു. സേഫ്റ്റി കമ്മീഷണര്‍ സതീഷ് മോര്‍ മിത്തലിനോടൊപ്പം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, പി.കെ മിശ്ര, ചീഫ് എന്‍ജിനീയര്‍ പ്രഫുല്‍ വര്‍മ്മ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ നിര്‍മ്മാണ വിഭാഗം രാമകൃഷ്ണന്‍, ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സി രാമദാസന്‍ തുടങ്ങിയവരും മെക്കാനിക്കല്‍ സിഗ്‌നല്‍, സുരക്ഷ.
ഇലട്രിക്കല്‍ തുടങ്ങിയ വിവിധ ഡിപ്പാര്‍സ്‌മെന്റിലെ എന്‍ഞ്ചിനീയര്‍മാര്‍ സംഘത്തിലുണ്ടായിരുന്നു.പാലക്കാട് മുതല്‍ മുതലമട നടത്തിയ സുരക്ഷാ പരിശോധന ലൈനുകളുടെ ക്രമീകരണം.
പ്ലാറ്റ്‌ഫോമുകള്‍. സ്‌റ്റേഷന്‍ സംവിധാനം. സിഗ്‌നല്‍, കമ്യൂണിക്കേഷന്‍ സംവിധാനം തുടങ്ങിയവ പരിശോധിച്ചു. പ്രത്യേകം തയ്യാറാക്കിയ (ടോളിയിലാണ് പരിശോ ധന സംഘം യാത്ര ചെയ്ത് പരിശോധനയില്‍ ഏര്‍പ്പെട്ടത്.
രണ്ടാം ദിവസമായ ഇന്ന് മുതലമട മുതല്‍ പൊള്ളാച്ചി വരെ പരിശോധനയില്‍ ഏര്‍പ്പെടും ഉച്ചക്ക് ശേഷം മൂന്നേമുക്കാലോടെ അതിവേശ പരീക്ഷണ ട്രയില്‍ ഓട്ടം പൊള്ളാച്ചി മുതല്‍ പാലക്കാട് വരെ നടക്കും.
ഇതിന് ശേഷം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് സുരക്ഷാ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കും. റെയില്‍വേ മന്ത്രാലയം കനിഞ്ഞാല്‍ മഹാനവമി ദിവസം തന്നെ പാസഞ്ചര്‍ (ടയില്‍ ഓടുമെന്ന പ്രതീക്ഷയിലാണ്.