എസ എസ് എഫ് ജില്ലാ ഹയര്‍സെക്കഡന്റി സമ്മേളന പ്രഖ്യാപന സംഗമങ്ങള്‍ നടന്നു

Posted on: October 6, 2015 10:05 am | Last updated: October 6, 2015 at 10:05 am
SHARE

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ ഹയര്‍സെക്കന്‍ഡറി സമ്മേളന പ്രഖ്യാപന സംഗമങ്ങള്‍ ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ നടന്നു. മര്‍കസ് ഒയാസിസില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി മായനാട് പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു.
എം ടി ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷം വഹിച്ചു. ഇബ്‌റാഹീം സഖാഫി താത്തൂര്‍, അബ്ദുല്‍ ജലീല്‍ അഹ്‌സനി കാന്തപുരം, ഹനീഫ സഖാഫി കാരന്തൂര്‍, ഖാസിം ചെറുവാടി സംസാരിച്ചു.
വടകര സുന്നി സെന്ററില്‍ പ്രഖ്യാപന സംഗമം എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ടി കെ ഉദ്ഘാടനം ചെയ്തു. ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. സുബൈര്‍ അസ്ഹരി, ശബ്‌നാസ് വടകര, റഫീഖ് കുറ്റിയാടി പ്രസംഗിച്ചു. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 10 ന് ബാലുശ്ശേരിയിലാണ് ജില്ലാ ഹയര്‍സെക്കന്‍ഡറി സമ്മേളനം നടക്കുന്നത്. ജില്ലയിലെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ഹൈസെല്‍ യൂണിറ്റിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം, വിദ്യാര്‍ത്ഥി റാലി, പൊതുസമ്മേളനം എന്നിവ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി ഡിവിഷനില്‍ ഹൈപോയിന്റ് (വിദ്യാര്‍ഥി ക്യാമ്പ്), സെക്ടര്‍ കേന്ദ്രങ്ങളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, ക്യാമ്പസുകളില്‍ ഒക്‌ടോബര്‍ മുപ്പതിന് കൊളാഷ് പ്രദര്‍ശനം, ‘ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു’ എന്ന പ്രമേയം ആസ്പദമാക്കി ക്യാമ്പസുകളുടെ പരിസരത്ത് ‘തെരുവ് ചര്‍ച്ച’ എന്നിവ നടക്കും.