Connect with us

Kozhikode

മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട്: ആള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. എ പി ജെ അബ്ദുള്‍കലാം സ്മാരക എക്‌സലന്‍സി അവാര്‍ഡിന് യഹ്‌യ തളങ്കരയെ തിരഞ്ഞെടുത്തു. എം എസ് ബാബുരാജ് അവാര്‍ഡിന് സംഗീതസംവിധായകന്‍ അഷ്‌റഫ് കുരിക്കളും, മോനിഷ അവാര്‍ഡിന് നടി ലെനയും അര്‍ഹരായതായി സംഘാടകര്‍ അറിയിച്ചു.
ജി ദേവരാജന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് സംവിധായകന്‍ സുനില്‍ ഭാസ്‌കറിനേയും, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡിന് ഗായിക അസ്മ കൂട്ടായിയെയും തിരഞ്ഞെടുത്തു. കെ എം കെ വെള്ളയില്‍, ഒ എം കരുവാരക്കുണ്ട്, നവാസ് പൂനൂര്‍, അഡ്വ. പി എം ഹനീഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്. 16ന് വൈകീട്ട് ആറരയ്ക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആള്‍ കേരള മാപ്പിള സംഗീത അക്കാദമി പ്രസിഡന്റ് എന്‍ പി മുഹമ്മദാലി, കെ എം കെ വെള്ളയില്‍, ടി എം സലീം, എം കെ എ കോയ, ഉഷാ ഗോപിനാഥ്, സുബൈദ കല്ലായി പങ്കെടുത്തു.

Latest