Connect with us

International

കുന്ദുസ് ആക്രമണം: യുദ്ധക്കുറ്റം അന്വേഷിക്കാന്‍ യു എസിന് മേല്‍ സമ്മര്‍ദം

Published

|

Last Updated

കാബൂള്‍: കുന്ദുസില്‍ എം എസ് എഫ് സന്നദ്ധ സഘടനയുടെ ആശുപത്രിക്ക് നേരെ അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ യുദ്ധക്കുറ്റ അന്വേഷണം നടത്താന്‍ യു എസിന് മേല്‍ സംഘടനയുടെ സമ്മര്‍ദം.
അമേരിക്കന്‍- അഫ്ഗാന്‍ സേന നടത്തിയ ആക്രമണത്തില്‍ 12 ജീവനക്കാരടക്കം 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ആശുപത്രി അടച്ചതായി എം എസ് എഫ് (ഡോക്‌ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്- മെഡിസിനെ സാന്‍സ് ഫ്രോണ്ടിയേഴ്‌സ്) അറിയിച്ചു. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണവും സംഘടന ആവശ്യപ്പെട്ടു. യുദ്ധ മേഖലയില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് ആശ്വാസമായിരുന്നു എം എസ് എഫിന്റെ ആശുപത്രി. അമേരിക്കന്‍ പ്രസിഡഡന്റ് ബരാക് ഒബാമ ആക്രമണത്തെ കുറിച്ചുള്ള പൂര്‍ണ അന്വേഷണം വാഗ്ദാനം ചെയ്തു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അന്തരാഷ്ട്ര തലത്തില്‍ യു എസിന് മേല്‍ ശക്തമായ സമ്മര്‍ദമുണ്ട്. യുദ്ധ കുറ്റം സംഭവിച്ചിട്ടുണ്ടെന്ന വ്യക്തമായ അനുമാനത്തില്‍ നിന്നുമാണ് സംഭവത്തില്‍ പൂര്‍ണവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എം എസ് എഫ് ജനറല്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ സ്റ്റോക്ക് പറഞ്ഞു. 180ലധികം ജീവനക്കാരുള്ള മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആശുപത്രി തകര്‍ത്തതിന് അഫ്ഗാന്‍-അമേരിക്കന്‍ സേന കാരണമായി കണ്ടെത്തിയത് ഇവിടെ താലിബാന്‍ അംഗങ്ങളുണ്ടായിരുന്നുവെന്നാണ്.