Connect with us

National

സ്ഥാനാര്‍ഥികളില്‍ 30 ശതമാനം പേരും ക്രിമിനലുകള്‍

Published

|

Last Updated

പാറ്റ്്‌ന: ബീഹാറിലെ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 30 ശതമാനം പേരും ക്രിമിനലുകളാണെന്ന് റിപ്പോര്‍ട്ട്.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട വിവരങ്ങളിലാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന 583 സ്ഥാനാര്‍ഥികളില്‍ 174 പേരും ക്രിമിനലുകളാണെന്ന് വ്യക്തമാക്കുന്നത്.
130 സ്ഥാനാര്‍ഥികള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരാണ്. 16 പേര്‍ക്കെതിരെ കൊലപാതക കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. 37 പേര്‍ക്കെതിരെ കൊലപാതക ശ്രമവും ആരോപിക്കപ്പെട്ടിട്ടുണ്ട്. ജെ ഡി യുവിന്റെ പ്രദീപ് കുമാര്‍ നാല് കൊലപാതകങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഹിസുവ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായ റാംസ്വരൂപ് യാദവിനെതിരെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളുണ്ട്.
ബി എസ് പി, ബി ജെ പി, ജന്‍ അധികാര്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ ഒരോ സ്ഥാനാര്‍ഥിക്ക് പുറമെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പേരിലും മൂന്ന് ജെ ഡി യു സ്ഥാനാര്‍ഥികളുടെ പേരിലും രണ്ട് കൊലപാതക ശ്രമങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.

Latest