അഖ്‌ലാഖ് അവസാനമായി വിളിച്ചത് എന്നെ; ഞെട്ടല്‍ മാറാതെ മനോജ്‌

Posted on: October 6, 2015 5:12 am | Last updated: October 6, 2015 at 1:14 am
SHARE

ന്യൂഡല്‍ഹി: അഖ്‌ലാഖ് അവസാനമായി വിളിച്ചത് തന്റെ ഹിന്ദു സുഹൃത്തിനെ. തന്റെ ബാല്യകാല സുഹൃത്തായ മനോജ് സിസോഡിയയെയാണ് സഹായത്തിനായി അഖ്‌ലാഖ് വിളിച്ചത്. കൊലപാതകത്തിന്റെ ഞെട്ടല്‍ ഇന്നും മനോജിനെ വിട്ടുപോയിട്ടില്ല. തലേദിവസം വരെ ഒരു വര്‍ഗീയ കുഴപ്പവും ഇല്ലാതിരുന്ന നാട്ടില്‍ പെട്ടെന്നുണ്ടായ കുഴപ്പം. അതില്‍ നഷ്ടപ്പെട്ട തന്റെ ബാല്യകാല സുഹൃത്ത്. ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലന്ന് മനോജ് സിസോഡിയ പറയുന്നു.
കുഴപ്പം അറിയിച്ച് അഖ്‌ലാഖ് ഫോണ്‍വിളിച്ചു. ഞാന്‍ പെട്ടെന്ന് തന്നെ പോലീസില്‍ വിവരം അറിയിച്ചു. 15മിനുറ്റിനുള്ളില്‍ തന്നെ ഞാന്‍ അവിടെ ഓടിയെത്തി. പക്ഷെ എനിക്കെന്റെ ചങ്ങാതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിസോഡിയ വിവരിച്ചു.
ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എല്ലാവരും തമ്മില്‍ അത്ര ബന്ധമായിരുന്നു. പക്ഷെ ആരൊക്കെയോ പിറകില്‍ നിന്ന് സംഘടിച്ചു. അഖ്‌ലാഖിന്റെ ഉമ്മ പറയുന്നു.
ഞങ്ങള്‍ ഈ നാട്ടില്‍ നിന്നും പോകുന്നു. ഇവിടെ നില്‍ക്കാന്‍ കഴിയില്ല. ഇവിടെ നില്‍ക്കുന്നിടത്തോളം ആ ദുരന്തം ഞങ്ങളെ പിന്നെയും പിന്നെയും വേട്ടയാടും. അഖ്‌ലാഖിന്റെ അനിയന്‍ അഫ്‌സല്‍ പറഞ്ഞു.