ഉവൈസിക്കെതിരെ എഫ് ഐ ആര്‍

Posted on: October 6, 2015 5:10 am | Last updated: October 6, 2015 at 1:12 am
SHARE

കിഷാന്‍ഗഞ്ച്: വിവാദ പ്രസ്താവന നടത്തിയതിന് അക്ബറുദ്ദീന്‍ ഉവൈസിക്കെതിരെ കേസെടുത്തു. ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവായ ഉവൈസിക്കെതിരെ ഇന്നലെയാണ് കിഷാന്‍ഗഞ്ച് ജില്ലാ ഭരണകൂടം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അസഭ്യ ചുവയുള്ള പ്രസ്താവന നടത്തിയെന്നതാണ് കുറ്റം.
ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു അദ്ദേഹമെന്നും സി ആര്‍ പി സി 144ന്റെ ലംഘനമാണിതെന്നും പോലീസ് പറഞ്ഞു.