കള്ളപ്പണം: വെളിപ്പെടുത്തിയത് 4,147 കോടി രൂപ

Posted on: October 6, 2015 5:08 am | Last updated: October 6, 2015 at 1:08 am
SHARE

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ 90 ദിവസത്തെ സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചത് 4,147 കോടി രൂപ.
നേരത്തെ വെളിപ്പെടുത്തിയത് 3,770 കോടി രൂപയെന്നായിരുന്നു. റവന്യു സെക്രട്ടറി ഹസ്മുഖ് അധിയ തിങ്കളാഴ്ചയാണ് പുതിയ കണക്ക് പുറത്ത് വിട്ടത്.
മൊത്തം 638 പേരാണ് വിദേശത്തുള്ള നിയമവിരുദ്ധ സ്വത്തുക്കള്‍ വെളിപ്പെടുത്തിയത്. കള്ളപ്പണം വെളിപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയ ശേഷം അതിലൂടെയുള്ള നികുതി വരുമാനം 2,488.20 കോടി രൂപയാണ്.