സാന്ത്വന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം

Posted on: October 5, 2015 8:00 pm | Last updated: October 5, 2015 at 8:18 pm
SHARE

ദുബൈ: എസ് വൈ എസ് നാട്ടില്‍ നടത്തി വരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു.
എസ് വൈ എസ് കാസര്‍കോട് ജില്ലാ ദുബൈ ഘടകം സംഘടിപ്പിച്ച ഈദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക അടയാളങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും സ്ഥാപനങ്ങളെയും സംഘടനകളെയും അകമഴിഞ്ഞ് സഹായിക്കാന്‍ താത്പര്യം കാണിക്കുന്നവരുമാണ് കാസര്‍കോട്ടുകാര്‍, ജില്ലയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ എസ് വൈ എസിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ സി എഫ് ദുബൈ സെന്‍ട്രല്‍ സെക്രട്ടറി സി എം എ ചേരൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമറുല്‍ ഫാറൂഖ് അഹ്‌സനി ഉദ്യാവരം, ശരീഫ് പേരാല്‍, അമീര്‍ ഹസ്സന്‍ കന്യപ്പാടി പ്രസംഗിച്ചു.