കണ്ണന്‍ ദേവന്‍ ഭൂമി കെെയേറ്റം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സര്‍ക്കാര്‍

Posted on: October 5, 2015 5:11 pm | Last updated: October 6, 2015 at 1:59 am
SHARE

kannan devan hills

കൊച്ചി: കണ്ണന്‍ ദേവന്‍ കമ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കണ്ണന്‍ ദേവന്റെ ഉടമകളായ ടാറ്റയുടെ ഭൂമി കൈയേറ്റം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ഭൂമി സംബന്ധിച്ച് കണ്ണന്‍ദേവന്‍ കോടതിയില്‍ സമര്‍പ്പിച്ച പല രേഖകളുും വ്യാജമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് ടാറ്റ ഒരു ലക്ഷം എക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.