ജമ്മു കാശ്മീരിലെ ബീഫ് നിരോധനം സുപ്രീം കോടതി മരവിപ്പിച്ചു

Posted on: October 5, 2015 1:19 pm | Last updated: October 6, 2015 at 1:58 am
SHARE

supreme courtശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബീഫ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി രണ്ട് മാസത്തേക്ക് മരവിപ്പിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ മൂന്ന് ജഡ്ജിമാര്‍ അംഗങ്ങളായ സമിതിയെ നിയോഗിക്കാനും സുപ്രീം കോടതി ജമ്മു ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിം കോടതി നടപടി.

150 വര്‍ഷം പഴക്കമുള്ള രണ്‍ബീര്‍ ശിക്ഷാ നിയമത്തിന്റെ ചുവടുപിടിച്ച് പരിമോക്ഷ് സേട്ട് എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സംസ്ഥാനത്ത് ബീഫ് നിരോധനത്തിന് ഉത്തരവിട്ടത്. പ്രത്യേക ഭരണഘടനാ പദവിയുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് ഒപ്പം രണ്‍ബീര്‍ ശിക്ഷാ നിയമവും നിലനില്‍ക്കുന്നുണ്ട്. രണ്‍ബീര്‍ ശിക്ഷാ നിയമത്തിലെ 298 എ, ബി വകുപ്പുകള്‍ പ്രകാരം കശാപ്പും ഇറച്ചിവില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

1862ല്‍ അന്നത്തെ കാശ്മീര്‍ രാജാവായിരുന്ന രണ്‍ബീര്‍ സിംഗാണ് ബീഫ് നിരോധനം നടപ്പാക്കിയത്.