Connect with us

National

ഇന്ത്യയും ജര്‍മനിയും തമ്മില്‍ 18 കരാറുകളില്‍ ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ മേഖലകളിലായി ഇന്ത്യയും ജര്‍മനിയും തമ്മില്‍ 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. റയില്‍വേ, ഉന്നതവിദ്യാഭ്യാസം, വ്യോമയാനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലാണ് കരാര്‍.

ക്ലീന്‍ എനര്‍ജി കോറിഡര്‍, സൗരോര്‍ജ പദ്ധതികള്‍ എന്നിവയക്കായി 2.25 ബില്യണ്‍ ഡോളറിന്റെ സഹായം ജര്‍മനി ഇന്ത്യക്ക് നല്‍കും.

പരസ്പര സഹകരണം മെച്ചെപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തും. ബംഗളൂരുവില്‍ നാളെ നടക്കുന്ന വ്യവസായപ്രമുഖരുടെ സമ്മേളനത്തിലും മെര്‍ക്കല്‍ പങ്കെടുക്കും.

Latest