സ്കൂളുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് മണ്ടത്തരമായി: എ കെ ആന്റണി

Posted on: October 5, 2015 2:47 pm | Last updated: October 6, 2015 at 1:58 am
SHARE

antonyതിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം ഏര്‍പ്പെടുത്തിയത് മണ്ടത്തരമായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കെ എസ് യു സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളിലും കോളജുകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സഥാനം ജാതിമത സംഘടനകള്‍ കൈയടക്കിയിരിക്കുകയാണ്. ഇത് ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ജാതിഭ്രാന്ത് കുത്തിവെക്കപ്പെടാന്‍ ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ മേഖല അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സ്വാശ്രയ കോളജുകളില്‍ പ്രവേശനകരാര്‍ ലംഘിക്കുന്ന മാനേജ്‌മെന്റുകളുടെ നടപടി മര്യാദകേടാണെന്നും ആന്റണി പറഞ്ഞു.