Connect with us

National

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്കു സമീപം ഹഫ്‌റുദ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായുള്ള വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest