കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സിബിഎെ വേണ്ടെന്ന് സര്‍ക്കാര്‍

Posted on: October 5, 2015 1:16 pm | Last updated: October 6, 2015 at 1:58 am
SHARE

consumerfedകൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. ഹൈക്കോടതിയില്‍ വിജിലന്‍സ് എസ് പി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സംബന്ധിച്ച അഞ്ച് കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ മൂന്നെണ്ണം അവസാനഘടത്തിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.