ബാര്‍ കോഴക്കേസ്: തുടരന്വേഷണ ഹരജികളില്‍ വിധി 29ന്

Posted on: October 5, 2015 2:04 pm | Last updated: October 11, 2015 at 11:45 pm
SHARE

barതിരുവനന്തപുരം: മന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണ കാര്യത്തില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഈ മാസം 29ന് വിധിപറയും. പ്രോസിക്യൂഷന്റെയും ഹര്‍ജിക്കാരുടെയും വാദങ്ങള്‍ ഇന്നത്തോടെ പൂര്‍ത്തിയായി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് 10 ഹരജികളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് എതിരെയാണ് ഹരജികള്‍.