ഇന്ദ്രാണി മുഖര്‍ജി അപകട നില തരണം ചെയ്തു

Posted on: October 4, 2015 8:09 pm | Last updated: October 5, 2015 at 2:18 pm
SHARE

Indrani-Mukerjea1മുംബൈ: അമിതമായി ഗുളിക കഴിച്ച് ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷീനബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ബോധം തെളിഞ്ഞു. ഇന്ദ്രാണി അപകടനില തരണം ചെയ്തതായി മുംബൈ ജെ ജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ദ്രാണി സംസാരിക്കുകയും വായിലൂടെ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മകള്‍ ഷീന ബോറയെ കൊലപ്പെടുത്തി കേസില്‍ ജയിലില്‍ കഴിയവയൊണ് വിഷാദ രോഗത്തിനുള്ള ഗുളിക അമിത അളവില്‍ കഴിച്ച് ഇന്ദ്രാണി ആത്മഹത്യക്ക് ശ്രമിച്ചത്.