Connect with us

Idukki

വി എസ് ശിഖണ്ഢിയെന്ന് വെള്ളാപ്പള്ളി നടേശന്‍

Published

|

Last Updated

ഇടുക്കി: വി എസിനെതിരെ വീണ്ടും രൂക്ഷമായ പ്രയോഗവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി എസ് അച്യുതാനന്ദന്‍ ശിഖണ്ഢിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശിഖണ്ഢിയെ മുന്നില്‍ നിര്‍ത്തി അര്‍ജുനനായ പിണറായി വിജയന്‍ അമ്പെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈഴവനെ തകര്‍ക്കാനാണ് അച്യുതാനന്ദനും പിണറായിയും ഒരുമിച്ചത്. അധികാരത്തിലെത്തിയാല്‍ വി എസിനെ പോഴുകോഴിയാക്കി സി പി എം എന്തും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.