മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Posted on: October 4, 2015 2:13 pm | Last updated: October 5, 2015 at 2:17 pm
SHARE

thrissur mapചാവക്കാട്: മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. അണ്ടത്തോട് പാപ്പാളി തെക്കേക്കാട്ടില്‍ അലി (60) ആണ് മരിച്ചത്. വള്ളമുടമ ചാലില്‍ മൊയ്തുണ്ണി (42), കുമ്പളത്തേയില്‍ മൊയ്തീന്‍ കോയ (41) എന്നിവര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ മന്ദലാംകുന്ന് നിന്ന് മത്സ്യബന്ധനത്തിന് പോയ ബദര്‍ എന്ന വള്ളമാണ് അപടത്തില്‍പ്പെട്ടത്. മറ്റൊരു ബോട്ട് ഈ ബോട്ടിന്റെ വലയില്‍ കുരുങ്ങിയതിനെ തുടര്‍ന്നായിരുന്നു അപകടം.